പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും സമാനമായ കുറ്റത്തിന് പിടിയിലായി.
കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന് എന്നുവിളിക്കുന്ന ലാലു കൃഷ്ണന്(23) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.
ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.
വാര്‍ത്ത പുറത്തു വന്നതോടെ ഇയാള്‍ക്കെതിരേ ശക്തമായ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇയാളുടെ വാട്സ് ആപ്പ് , വീ ചാറ്റ്, ട്വിറ്റര്‍ സുഹൃത്തുക്കള്‍ കരുതിയിരുന്നോളാനാണ് ചിലര്‍ നല്കുന്ന ഉപദേശം.