ഒരു കോളേജ് ബിരുദധാരി തന്റെ ബയോഡാറ്റ ടി-ഷർട്ടിൽ പ്രിന്റ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മധ്യ ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജിയോമാറ്റിക്സിൽ നിന്ന് 21 കാരനായ സോംഗ് ജിയാലെ എന്ന വ്യക്തി അടുത്തിടെ ബിരുദം നേടി.
ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കുന്നതിന് മുമ്പ് സോംഗ് ഇന്റേൺഷിപ്പ് നേടാൻ ശ്രമിച്ചെങ്കിലും, നിരവധി അപേക്ഷകൾ നൽകിയിട്ടും അവസരം ലഭിച്ചില്ല. അങ്ങനെ സോംഗ് തന്റെ ബയോഡാറ്റ ഒരു ടി-ഷർട്ടിൽ അച്ചടിക്കുക എന്ന ആശയം കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ ടി-ഷർട്ടിന്റെ മുൻവശത്ത് ജോലി അന്വേഷിക്കുന്നു, ദയവായി തിരികെ നോക്കൂ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്.’അവൻ്റെ പേര്, യൂണിവേഴ്സിറ്റി, പഠന മേഖല, വിദ്യാർഥി പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പുകൾ’ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റയുടെ ഒരു പകർപ്പ് പുറകിലുമുണ്ട്. ആളുകളെ ബന്ധപ്പെടുന്നത് എളുപ്പമാക്കാൻ തന്റെ ഫോട്ടോയ്ക്ക് മുകളിൽ ഒരു ക്യുആർ കോഡും സമർഥമായി സ്ഥാപിച്ചു.
തന്റെ ബയോഡാറ്റ ടി-ഷർട്ട് ധരിച്ച് സോംഗ് ജന്മനാട്ടിൽ നിന്ന് ട്രെയിനിൽ ഹുബെയിലേക്ക് തിരിച്ചു. ഒരു വഴിപോക്കൻ ഇയാളുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ഈ പോസ്റ്റ് നിരവധി കമ്പനികൾ അദ്ദേഹത്തിലേക്ക് എത്താനും ഒരു കാരണമായി. ഒടുവിൽ വസ്ത്ര വ്യവസായത്തിലെ ഒരു കമ്പനിയിൽ സോംഗിന് ഇൻ്റേൺഷിപ്പും ലഭിച്ചു.