മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന് ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും അഭയയെ വാര്‍ത്തകളില്‍ നിറച്ചു.
ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്.
ഗോപി സുന്ദറുമായുള്ള ബന്ധം തകര്‍ന്നതോടെ താരം പലരീതിയിലുള്ള ആക്ഷേപങ്ങള്‍ക്കും ഇരയായി. ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതിനോട് അഭയ ഒരിക്കലും പ്രതികരിച്ചതുമില്ല.
എന്നിരുന്നാലും സോഷ്യല്‍ മീഡിയകളില്‍ എറെ സജീവമാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങളും ബോള്‍ഡ് ചിത്രങ്ങളും എല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ അഭയ ഹിരണ്മയിയുടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെഷനിലെ ഒരു ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് വൈറല്‍ ആയി മാറുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്. ഈ പരിപാടിയില്‍ വിവാഹം ചെയ്യണം എന്ന ആഗ്രഹം പറഞ്ഞാണ് ഒരു ആരാധകന് കമന്റുമായി എത്തിയത്.
ഇങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടേ എന്നാണ് റഫീഖ് എന്ന് പേരുള്ള ആരാധകന് ചോദിച്ചത്. പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ, ചോദ്യം രസകരമാണെന്നും എന്നാല്‍ തന്റെ മറുപടി നോ ആണെന്നും വ്യക്തമാക്കി.
നിരവധി ആരാധകരാണ് താരത്തിന്റെ ക്യൂ ആന്‍ഡ് എ സെഷനില്‍ പങ്കെടുത്തത്.