തന്നെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ പോലീസില്‍ പരാതി നല്‍കിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന് പരാതി.
അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാര്‍ പറഞ്ഞുവെന്നും ഇതുമൂലമുള്ള മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്.