സ്വന്തം മക്കള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുന്നവരാണ് ലോകത്തെ ഒട്ടുമിക്ക മാതാപിതാക്കളും. തങ്ങള്‍ തങ്ങള്‍ പട്ടിണിയിലായാലും മക്കളെ ഊട്ടണമെന്ന ചിന്തയോടെയാണ് പലരും ജീവിക്കുന്നത്.
പലപ്പോഴും മാതാപിതാക്കള്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് മക്കള്‍ അറിയുന്നില്ല. തന്റെ പെണ്‍മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പിതാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.
തന്റെ ജോലി എന്തെന്ന് അദ്ദേഹം മക്കളോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. താന്‍ ചെയ്യുന്ന ജോലി എന്താണെന്നു മക്കള്‍ അറിഞ്ഞാല്‍ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ് ചിന്തിച്ചു.
ജോലി ചെയ്ത ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കള്‍ക്ക് വിദ്യാഭ്യസം നല്‍കി. സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇബ്ലീസ് എന്ന പിതാവിന്റെ കഥ പങ്കു വെച്ചത്. ലക്ഷക്കണക്കിനാളുകള്‍ ആണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇബ്ലീസിന്റെ ജീവിതം ഇങ്ങനെ. ഇബ്ലീസിനു മൂന്ന് പെണ്‍ മക്കളാണ്.
മൂന്ന് പേരും നല്ല കഴിവുള്ളവര്‍. പഠിക്കാന്‍ മിടുക്കര്‍. അതുകൊണ്ട് തന്നെ അവരെ നല്ല പോലെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നു എന്നാണ് ഇബ്ലീസ് മക്കളോട് പറഞ്ഞത്.നാടുകള്‍ തോറും ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്ന ജോലി ആയിരുന്നു ഇബ്ലീസിന്റേത്.
ഇത് മക്കള്‍ അറിഞ്ഞാല്‍ അവര്‍ക്ക് മാനക്കേടാവുമെന്നു അദ്ദേഹം കരുതി. ജോലി ചെയ്തു ലഭിക്കുന്ന പണം ഉപയോഗിച്ച് അദ്ദേഹം മക്കള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി. ഒരിക്കലും ധരിക്കാന്‍ ഒരു ഷര്‍ട്ട് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല.
തന്റെ ജോലി അറിഞ്ഞാല്‍ മക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നും അവര്‍ക്ക് അത് ഒരു നാണക്കേടായി മാറുമോ എന്നൊരു ഭയം ആ അച്ഛന്റെ മനസ്സില്‍ ഉയര്‍ന്നു. ഒരിക്കല്‍ മക്കള്‍ക്ക് ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഇബ്ലീസിന്റെ സമീപമെത്തി.
തങ്ങളെ സഹോദരന്മാരായി കാണണമെന്നും പറഞ്ഞുകൊണ്ട് ആ ദിവസത്തെ വേതനം അവര്‍ ഇബ്ലീസിന്റെ കൈകളില്‍ വച്ച് കൊടുത്തു. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. വേണമെന്നുണ്ടെങ്കില്‍ ഒരു ദിവസം നമുക്ക് പട്ടിണി കിടക്കാം.
പക്ഷെ നമ്മുടെ പെണ്‍മക്കള്‍ കോളേജില്‍ പോകാതിരിക്കരുത്. ആ ദിവസം താന്‍ കുളിച്ചില്ലെന്നും ക്ലീനര്‍ ആയിട്ടാണ് വീട്ടില്‍ എത്തിയത് എന്നും ഇബ്‌ലീസ് പറയുന്നു. മക്കള്‍ക്ക് കോളേജ് ഫീസ് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ എന്ത് ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് മക്കളോട് ഇബ്‌ലീസ് വെളിപ്പെടുത്തി.
എന്നാല്‍ ആ മക്കള്‍ക്ക് തന്റെ അച്ഛന്റെ ജോലി ഒരു കുറവായി തോന്നിയില്ല. മറിച്ച് അച്ഛനെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കാനും സ്‌നേഹിക്കാനും ആണ് അവര്‍ ശ്രമിച്ചത്. മൂത്ത മകളുടെ യൂണിവേഴ്‌സിറ്റി പഠനം അവസാനിക്കാറായി.
അച്ഛന്റെ കഷ്ടപ്പാടുകള്‍ കണ്ട് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും നോക്കുന്നു. കൂടാതെ ട്യൂഷനും എടുക്കുന്നുണ്ട്. മറ്റ് രണ്ട് പെണ്‍കുട്ടികളും ട്യൂഷന്‍ എടുക്കുന്നുണ്ട്. പിന്നീട് മക്കള്‍ ഇബ്ലീസിനൊപ്പം ജോലി ചെയ്യുന്ന സ്ഥലത്തു എത്തി സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി.
ഇന്ന് തനിക്ക് തോന്നുന്നുണ്ട് താന്‍ ദരിദ്രനല്ല എന്ന്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന മക്കള്‍ ഉണ്ടെങ്കില്‍ താന്‍ എങ്ങനെ ദരിദ്രനാകുമെന്നു ഇബ്ലീസ് ചോദിക്കുന്നു.