ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ എ ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം.
ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.