ആലുവ: യുവതിയെ ഭീഷണിപ്പെടുത്തി ഒരുമാസം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍.കാസര്‍കോട് ചെറുവത്തൂര്‍ കടങ്ങോട് കോട്ടക്കട്ടിക്ക് വീട്ടില്‍ മുത്തലിബിനെ (33) യാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭാര്യയെയാണ് ആലുവയില്‍ വച്ച് പീഡിപ്പിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ ഇയാള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാല്‍സംഗം ചെയ്തതിന് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.
ഇതിനുശേഷം ആലുവയിലെത്തിയ പ്രതി വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. യുവതിയും ഭര്‍ത്താവും പുത്തന്‍കുരിശ് ഭാഗത്തായിരുന്നു താമസം. പ്രതി മുത്തലിബ് ഇടയ്ക്ക് അവിടെ പോകാറുണ്ടായിരുന്നു. ഇതിനിടയില്‍ ഒരു വഞ്ചനക്കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലായി. ഇതോടെ പ്രതി യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വച്ചായിരുന്നു പീഡനം. ഭര്‍ത്താവ് ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം യുവതിയെ കണ്ടെത്തി. കാര്യങ്ങള്‍ അറിഞ്ഞ ശേഷം പരാതി നല്‍കുകയായിരുന്നു.