കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം. ഒരു രക്ഷകനെപ്പോലെ പാഞ്ഞടുത്ത ഇദ്ദേഹം യാത്രക്കാരനെ രക്ഷിക്കുകയും ആക്രമികളെ പഞ്ഞിക്കിടുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തു സംഭവിച്ചാലും നോക്കി നിന്നു മൊബൈലില്‍ പകര്‍ത്തുന്ന രീതിയില്‍ നിന്നു വ്യത്യസ്ഥമായായിരുന്നു ഈ വ്യക്തിയുടെ പെരുമാറ്റം.
കണ്മുമ്പില് ഒരു മനുഷ്യനെ കൂട്ടം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിക്കുന്നതു കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കാതെ കളത്തിലിറങ്ങി മര്‍ദ്ദനമേറ്റയാളെ രക്ഷിച്ചു കൊണ്ടു വരുന്ന ഈ ചേട്ടനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് -കണ്ണൂര്‍ -പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റേഷനില്‍ വച്ചു സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന് ചോദ്യം ചെയതു മൂലമാണ് യാത്രക്കാരനു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
എന്നാല്‍ യാത്രക്കാരെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചു മാറ്റുന്ന ചേട്ടന് ഇപ്പോള്‍ ധാരളം ആരാധകര്‍ ഉണ്ട്. മുണ്ടു മടക്കി കുത്തിയ ഈ പച്ച മനുഷ്യന് ഒരു സൂപ്പര്‍ ഹീറോ തന്നെ ആണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്…