രാജ്യത്ത് ലോക്ക് ഡൗണ്‍ ആയിരിക്കെ ടിക് ടോക്ക് വീഡിയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം.
കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്.
മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്.
ഹൈദരാബാദ് എക്സൈസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്.
എന്നാല്‍, ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം. എന്തായാലും സംഭവം ജോറായി.