വീട്ടിലെത്തുന്ന അതിഥിയ്‌ക്കൊപ്പം ഭാര്യയെ ശയിക്കാന്‍ വിടുന്ന ഭര്‍ത്താവ്. കേട്ടാല്‍ ഞെട്ടുമെങ്കിലും ഒരു ജനതയുടെ വിചിത്ര ആചാരമാണിത്.
അതിഥി വീട്ടിലെത്തിയാല്‍ ഭാര്യ അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം എന്നാണിവരുടെ ആചാരം. ആധുനീക മനുഷ്യന്റെ പുരോഗമന ചിന്താഗതികളെ അപ്പാടെ വെല്ലുവിളിച്ചു കൊണ്ടാണ് ഇവരുടെ ജീവിതം.
വടക്കന്‍ നമീബിയയിലെ കുനേന്‍, ഒമുസതി മേഖലകളിലെ ഓവഹിംബ, ഒവാസിംബ ഗോത്രങ്ങളിലെ ജനങ്ങളാണ് ഈ ആചാരം പിന്തുടരുന്നത്.
ഇവിടെ പുരുഷന്മാര്‍ വേട്ടയാടാന്‍ പോകുന്നു, ചിലപ്പോള്‍, ദീര്‍ഘകാലത്തേക്ക്. ഈ നാടോടികളുടെ സമ്പത്ത് നിര്‍ണ്ണയിക്കുന്നത് ഒരാള്‍ക്കുള്ള കന്നുകാലികളുടെ എണ്ണമാണ്.
ഒരു സന്ദര്‍ശകന്‍ വീട്ടിലെത്തുമ്പോള്‍, വീട്ടിലെ ഗൃഹനാഥന്‍ തന്റെ അതിഥിയെ ‘ഒക്കുജെപിസ ഓമുകസെണ്ട്’ നല്‍കി തന്റെ അംഗീകാരവും സന്തോഷവും കാണിക്കുന്നു.
ഈ സമ്പ്രദായം അര്‍ത്ഥമാക്കുന്നത് ഭര്‍ത്താവ് മറ്റൊരു മുറിയില്‍ ഉറങ്ങുമ്പോള്‍ അയാളുടെ ഭാര്യയെ അതിഥിക്ക് രാത്രി ചെലവഴിക്കാന്‍ കൊടുക്കുന്നു എന്നാണ്.
മുറി ലഭ്യമല്ലാത്ത സാഹചര്യത്തില്‍, അവളുടെ ഭര്‍ത്താവ് പുറത്ത് ഉറങ്ങും. കൈമാറി വന്ന ഈ പാരമ്പര്യത്തിന്, സമൂഹത്തില്‍ അതിന്റേതായ ‘നേട്ടങ്ങള്‍’ ഉണ്ട് എന്നാണ് ഇവര്‍ വിശ്വസിച്ചു പോരുന്നത്.
അത് അസൂയ കുറയ്ക്കുകയും ബന്ധങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു എന്നാണ് ഇവരുടെ വിശ്വസം. എന്തായാലും ആധുനീക സമൂഹത്തിന് യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവരുടെ ജീവിതരീതി.