ഡല്‍ഹിയില്‍ യുവാവ് തെരുവുനായയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്യുന്ന വീഡിയോ പുറത്ത്. ഹരിഹര്‍നഗര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് ഈ ദാരുണ സംഭവം കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.
പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പോലീസ് തയ്യാറായില്ലെന്ന് ഇയാള്‍ ആരോപിച്ചു.
ഹരിനഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്ത്തകന് ട്വീറ്റ് ചെയ്തു.
എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് സംഘത്തെ നിയോഗിച്ചെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.