ഫ​യ​ല്‍ കാ​ണി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​യാ​ള്‍ പെ​ട്ടെ​ന്ന് ലൈം​ഗി​കാ​വ​യം പ്ര​ദ​ര്‍​ശി​പ്പി​ച്ചു ! മെ​ട്രോ​യി​ല്‍ വ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി…

ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി. ജോ​ര്‍ ബാ​ഗ് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ന​ടു​വി​ലാ​ണ് താ​ന്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യു​വ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ മെ​ട്രോ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.50നു 1.55​നു ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് സം​ശ​യ​വു​മാ​യി ഒ​രാ​ള്‍ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​യാ​ളെ ഞാ​ന്‍ സ​ഹാ​യി​ച്ചു. ഇ​തി​നു​ശേ​ഷം കാ​ബ് ബു​ക്ക് ചെ​യ്യാ​നാ​യി പ്ലാ​റ്റ്‌​ഫോ​മി​ലി​രി​ക്കു​മ്പോ​ള്‍ വീ​ണ്ടും അ​യാ​ളെ​ത്തി. സ​ഹാ​യ​ത്തി​നാ​ണെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചു.

എ​ന്നാ​ല്‍ വി​ലാ​സം അ​ട​ങ്ങി​യ ഫ​യ​ല്‍ കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​യാ​ള്‍ ത​ന്റെ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​ത്ത വി​ധം ഭ​യ​ങ്ക​ര​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ സ്തം​ഭി​ച്ചു​പോ​യി. ഭ​യ​ന്ന്, എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ടി​പ്പോ​യി.

ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ന​മു​ക്ക​റി​യി​ല്ല. കാ​ര​ണം ഇ​ങ്ങ​നെ​യൊ​ന്നും ന​മ്മ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​ര്‍ ഒ​ന്നും ചെ​യ്തി​ല്ല.

ഇ​തു ക​ഴി​വി​ല്ലാ​യ്മ​യാ​ണ് അ​ത​ല്ലെ​ങ്കി​ല്‍ ഈ ​സാ​ഹ​ച​ര്യ​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട​ത്ര പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടി​ല്ലാ​യി​രി​ക്കാം.

എ​ത്ര ത​വ​ണ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നാ​ലും ഇ​തു സ്ഥി​ര​മാ​ണെ​ന്നു ന്യാ​യീ​ക​രി​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം.

ഞാ​ന്‍ മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​ണെ​ന്നു ക​രു​തി​യാ​ണ്. എ​ന്നാ​ല്‍ ഈ ​സം​ഭ​വം വ​ള​രെ വ​ലി​യ ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്യ​മാ​ക്കി​യാ​ല്‍ ഞാ​ന്‍ പ​റ​യു​ന്ന​ത് എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്നു മ​ന​സ്സി​ലാ​കും.’ യു​വ​തി വി​വ​രി​ക്കു​ന്നു.

സം​ഭ​വം അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​എം​ആ​ര്‍​സി പി​ആ​ര്‍​ഒ സു​മ​ന്‍ ന​ല്‍​വ അ​റി​യി​ച്ചു.

സം​ഭ​വ​ദി​വ​സം സി​ഐ​എ​സ്എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഡ്യൂ​ട്ടി​ക്ക് പു​റ​ത്താ​യി​രു​ന്നു. അ​തി​നാ​ലാ​ണ് പെ​ണ്‍​കു​ട്ടി​യോ​ട് സി​ഐ​എ​സ്എ​ഫ് ക​ണ്‍​ട്രോ​ള്‍ റൂ​മി​നെ സ​മീ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​തി മ​റ്റൊ​രു മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും പി​ആ​ര്‍​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment