ചെ​ക്ക​ൻ ഒ​ന്ന് സു​ന്ദ​ര​നാ​യ​തല്ലേ! ​താ​ടി വ​ടി​ച്ച​തി​ന് മ​ക​ന്‍റെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ച് പി​താ​വ്; വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​ന​ങ്ങ​ൾ മു​ത​ൽ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ൾ വ​രെ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ന്തോ​ഷം പ​ക​രാ​ൻ കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും പ​ല വ​ഴി​ക​ളും പ​രീ​ക്ഷി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​റു​മു​ണ്ട്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്ലീ​ൻ ഷേ​വ് ലു​ക്കി​ൽ പി​താ​വി​നെ അ​ത്ഭു​ത​പ്പെ​ടു​ത്താ​നു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രി​ക്കു​ന്ന​ത്.

ഘ​ർ​കെ​ക​ലേ​ഷ് എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നും എ​ക്സി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, ത​ന്‍റെ ക്ലീ​ൻ ഷേ​വ് ലു​ക്ക് ആ​കാം​ക്ഷ​യോ​ടെ പി​താ​വി​നെ കാ​ണി​ക്കു​ന്ന ആ​ൺ​കു​ട്ടി​യെ കാ​ണി​ക്കു​ന്നു. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വി​ലേ​ക്കാ​ണ് നീ​ങ്ങി​യ​ത്. 

വീ​ഡി​യോ​യി​ൽ കു​ട്ടി കാ​മ​റ​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്നു. അ​ച്ഛ​ൻ പി​ന്നി​ൽ നി​ന്ന് പ്ര​വേ​ശി​ക്കു​ന്നു. തു​ട​ർ​ന്ന് മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ, മ​ക​ൻ താ​ടി വ​ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പി​താ​വ് ചോ​ദി​ക്കു​ന്നു. പി​ന്നാ​ലെ കു​ട്ടി തി​രി​ഞ്ഞു​നോ​ക്കി. അ​ല്പ നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്ക് ശേ​ഷം തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ ആ ​മ​നു​ഷ്യ​ൻ ത​ന്‍റെ മ​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ച്ചു.

വീ​ഡി​യോ പെ​ട്ടെ​ന്ന് സോഷ്യൽ മീഡിയയിൽ  വൈ​റ​ലാ​യി. സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഏ​ത് പ്രാ​യ​ത്തി​ലു​മു​ള്ള കു​ട്ടി​യാ​ണെ​ങ്കി​ലും അ​ടി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment