ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.
മലപ്പുറത്തെ കാളികാവിലാണ് സംഭവം. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്.
പരിചയക്കാരായ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രം നിര്‍മിക്കുകയാണ് ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്.
ഇതേക്കുറിച്ച് കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തത്.
നഗ്നചിത്രം ഇയാള്‍ സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിപ്പിച്ചതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
ദില്ഷാദിനെതിരേ നേരത്തെയും ഇത്തരം ആരോപണങ്ങളുണ്ട്. ബന്ധുക്കളായ സ്ത്രീകളുടെ ഉള്‍പ്പടെ നഗ്നചിത്രം ഇയാള്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നിര്‍മിച്ചിട്ടുണ്ട്.
ബന്ധുക്കളായതുകൊണ്ടുതന്നെ ഈ സംഭവങ്ങള്‍ കേസാകാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
കാളികാവ് സി ഐ. എം ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ സുബ്രമണ്യന്‍, സി പി ഒമാരായ അന്‍സാര്‍, അജിത്, ജിതിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.