മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് സഹോദരന്.
കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവാവ് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി.
ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരന് അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന് മോനിഷ് ആക്രമിച്ചത്.
വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു.
കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു.
ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോനിഷിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.