സോഷ്യല്‍മീഡിയയുടെ സഹായത്തോടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തില്‍ പുഴുക്കുത്തായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്
സോഷ്യല്‍ മീഡിയ വഴി ഉള്ള ചാറ്റും ഒളിച്ചോട്ടവും നിത്യ സംഭവം ആകുമ്പോള്‍ ഇപ്പോള്‍ വളരെ വ്യത്യസ്ഥ വഴികളിലൂടെ പെണ്‍കുട്ടികളില്‍ നിന്നും വിലപ്പെട്ട സാധനം കവരുന്ന വിരുതന്മാരുടെ പണി അറിഞ്ഞു ഞെട്ടുകയാണ് മയ്യനാട് പോലീസുകാര്‍.
മയ്യനാട് ഉള്ള പെണ്‍കുട്ടി നല്കിയ പരാതിയില്‍ കുളത്തുപ്പുഴ സ്വദേശികള്‍ ആയ സിജിന്‍,ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരുടെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫ്രീക്കന്മാരുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് സിജിനും,ഷാനും വലയില്‍ ആക്കുന്നത്.
ഫ്രീക്കന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടു മയ്യനാട് ഉള്ള പെണ്‍കുട്ടിയെ സിജിന്‍ വലയിലാക്കി. സിജിന്‍ ചാറ്റിലൂടെയും ഫോണ്‍ കോള്‍ വഴിയും പെണ്‍കുട്ടിയുമായി അടുത്തു. തന്റെ ചില ഫോട്ടോയും ഇതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റ കാമുകന് അവള് അയച്ചു.
ഇതില്‍ കിടന്ന ഒരു ചിത്രത്തില്‍ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലക്ക് തന്റെ സ്നേഹ സമ്മാനം ആയി ഒരു ലോക്കറ്റ് വാങ്ങി നല്‍കും എന്ന് സിജിന്‍ അറിയിച്ചു. പെണ്‍കുട്ടി ഇത് തിരസ്കരിച്ചില്ല തുടര്‍ന്ന് മയ്യനാട് ഉള്ള പെണ്‍കുട്ടിയുടെ വിലാസം സിജിന്‍ ചോദിച്ചു അറിഞ്ഞു അങ്ങനെ മെയ് 22നു പുലര്‍ച്ചെ രണ്ടര മണിയോടെ സുഹ്യത് ആയ ഷാന്റെ കൂടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി.
പെണ്‍കുട്ടിയുടെ റൂമിലെ ജനാലക്ക് അരികില്‍ നിന്ന് പെണ്‍കുട്ടിയോടു സംസാരിച്ചു. അപ്പോഴാണ് ഇന്‍സ്റ്റയില്‍ കണ്ട ആളേയല്ല യഥാര്‍ഥ ആള് എന്ന് പെണ്‍കുട്ടിയ്ക്ക് മനസ്സിലായത്. ഇതോടെ വയലന്റായ പെണ്‍കുട്ടിയ പിന്നീട് പലതും പറഞ്ഞ് ഇയാള്‍ സമാധാനിപ്പിച്ചു.
ഇതിനു ശേഷം കൊണ്ട് ലോക്കറ്റ് കാണിച്ച ശേഷം കതകുതുറക്കാന്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടി തുറന്നില്ല. ലോക്കറ്റ് ചോദിച്ചപ്പോള്‍ ഞാന്‍ ഇട്ടു തരാം എന്ന് പറഞ്ഞു പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ മാല ഊരി വാങ്ങി എന്നാല്‍ മാല കയ്യില്‍ കിട്ടിയതോടെ ഇയാളും സുഹ്യത്തും അത് കൊണ്ട് തല്‍ക്ഷണം ഓടിക്കളയുകയായിരുന്നു.