ബേക്കറിയില്‍ പഫ്സ് വാങ്ങാനെത്തിയ ആള് ബേക്കറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു.
കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം യൂണിയന് ബാങ്കിന് താഴെയുള്ള പുല്ലൂര്‍ മുക്ക് ജൂബിലി വിഹാറില്‍ സതീശന്റെ ബേക്കറിയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ഒരാള്‍ ബേക്കറിയില്‍ പ്രവേശിച്ച് ഒരു പഫ്സ് ഓര്‍ഡര്‍ ചെയ്തത്. 15 രൂപയും കൊടുത്തു.
ബേക്കറി ഉടമ പപ്സ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മൂത്രം ഒഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന മൊബൈലും കൈക്കലാക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു.
പപ്സും പൊതിഞ്ഞ് ബാക്കി രണ്ട് രൂപയുമായി ഓര്‍ഡര്‍ ചെയ്ത ആളെ കാത്തുനിന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ബേക്കറിയുടമയ്ക്ക് മനസിലായത്. 24000 രൂപ വിലയുള്ള സാംസംഗ് ഫോണാണ് നഷ്ടമായത്.