
എടിഎം കൗണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ അടിച്ചോണ്ടു പോയ ആളെ തിരഞ്ഞ് പോലീസ്. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ നിന്നാണ് സാനിറ്റൈസര്‍ ബോട്ടില്‍ മോഷണം പോയത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പെയ്‌ന്റെ ഭാഗമായാണ് എടിഎം കൗണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്.
മോഷണത്തിന്റെ വീഡിയോ മലപ്പുറം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിലൂടെ മോഷ്ടാവിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്.