വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ..! ഷാ​ക്ക​ർ മുങ്ങിയത്‌ 40,000 രൂ​പ​യും യു​വ​തി​യു​ടെ സ്കൂട്ടറുമാ​യി

വ​ർ​ക്ക​ല: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡ​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ർ​ക്ക​ല ര​ഘു​നാ​ഥ​പു​രം സ്വ​ദേ​ശി ക​ട​യി​ൽ​വീ​ട്ടി​ൽ ഷാ​ക്ക​ർ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ​യും യു​വ​തി​യു​ടെ സ്കൂട്ടറുമാ​യി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​

വ​ർ​ക്ക​ല ഡി​വൈ​എ​സ്പി പി. ​നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യി​ൽ നി​ന്ന് കാ​റും യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത സ്കൂട്ടറും ക​ണ്ടെ​ടു​ത്തു.

ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഫി​റോ​സ്ഖാ​ൻ, എ​എ​സ്ഐ ബി​ജു കു​മാ​ർ, സു​നി​ൽ​രാ​ജ്, ഡി​വൈ​എ​സ്പി​യു​ടെ കു​റ്റാ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഗോ​പ​കു​മാ​ർ,

എ​എ​സ്ഐ ബൈ​ജു, ഹ​രീ​ഷ്, ഷൈ​ജു, ക​ണ്ണ​ൻ പി​ള്ള ,എ​എ​സ്ഐ ബൈ​ജു, എ​സ്‌​സി​പി​ഒ​വി​നോ​ദ് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Related posts

Leave a Comment