എ​ന്തൊ​രു ക്രൂ​ര​ത​യാ​ണി​ത്! നാ​യ​യെ ക​മ്പി​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

ഇ​ന്ന​ത്തെ കാ​ല​ത്ത് നി​ര​പ​രാ​ധി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. നാ​യ​യുടെ ക​ഴു​ത്ത് ക​മ്പി​യി​ൽ കെ​ട്ടി ക്രൂ​ര​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​താ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന മ​റ്റൊ​രു സം​ഭ​വം. വേ​ദ​നാ​ജ​ന​ക​മാ​യ ആ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ നാ​യ​യോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​കയാണ്. 

ഡ​ൽ​ഹി മു​ഖ​ർ​ജി ന​ഗ​റി​ലെ ഇ​ന്ദ്ര വി​കാ​സ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് ഒ​രാ​ൾ നാ​യ​യെ ക​മ്പി​യി​ൽ കെ​ട്ടി​യി​ട്ട് അ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. നി​ര​പ​രാ​ധി​യാ​യ നാ​യ​യ്‌​ക്കെ​തി​രെ ക്രൂരമായ പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​നു​ഷ്യ​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ക​ഴു​ത്തി​ൽ​ക്കെ​ട്ടി​യ വ​യ​ർ ഉ​പ​യോ​ഗി​ച്ച് യു​വാ​വ് നാ​യ​യെ എ​റി​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യക്തമാണ്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും നി​ര​വ​ധി വ്യൂ​സ് നേ​ടു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ത്തി​യ​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഡി​യോ​യോ​ട് രോ​ഷ​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ നി​ഷ്ക്രി​യ​ത്വ​ത്തി​ന് ഡ​ൽ​ഹി പോ​ലീ​സി​നെ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. “ഇ​ത്ത​രം സൈ​ക്കോ കി​ല്ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് @DelhiPolice-നെ ​ത​ട​യു​ന്ന​തെ​ന്താ​ണ്? കു​റ​ച്ചു​കൂ​ടി ക്രൂ​ര​ത ന​ട​ക്കാ​ൻ അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണോ? ഈ ​വേ​ട്ട​ക്കാ​ര​നെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണം. പോ​ലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം,”എ​ഫ്ഐ​ആ​ർ ഇ​ല്ലാ​തെ @DelhiPolice ഒ​രു ന​ട​പ​ടി​യും എ​ടു​ക്കി​ല്ല, ആ​രും പ​രാ​തി ന​ൽ​കി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment