ആറ്റിങ്ങൽ: ദേശീയപാതക്ക് സമീപം എൺപത് ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. ഒറ്റപ്പാലം സ്വദേശി രാജന്‍റെ മകൻ ലാലു(30)വിനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി യത്. മാമം അൽ നൂറാ ഡ്രൈവിംഗ് സ്കൂളിന് മുന്നിലെ പാർക്കിംഗ് സ്ഥലത്താണ് സംഭവം നടന്നത്.
കാറിന്‍റെ സമീപത്തു നിന്നും ഒരു കുപ്പി പെട്രോൾ കണ്ടെ ത്തിയിട്ടുണ്ട്. പെട്രോളിന്റെ മണം അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. സംഭവ സ്ഥലത്തിന് സമീപം കത്തിയ നിലയിൽ ഒരു ടാക്സി കാറുമുണ്ട്. കാറിൽ രാജ പ്രസ്തം എന്ന പേര് എഴുതിയിട്ടുണ്ട്.
ബിആർ ടൂർസ് ആൻഡ് ട്രാവൽസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടാക്സി .ഇയാൾ ടാക്സിയിൽ വന്നതാണോ അല്ലയോ യെന്ന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ലാലു മെഡിക്കൽ കോളജ് ആശുപത്രിയിൽ ബേൺസ് ഐസിയുവിൽ തീവ്ര പരിചരണത്തിലാണ്.