കാമുകന് വഞ്ചിച്ചതിന് കാമുകി ആത്മഹത്യ ചെയ്തെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രണയിനിയുടെ പീഡനംമൂലം യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു. അതും ഇന്ത്യയില്‍! ജയ്പൂരിനടുത്ത് സംഗാനേറിലാണ് സംഭവം. 40കാരനായ സത്യനാരായണന് എന്നയാളാണ് മരിച്ചത്. ജയ്പൂരിനടുത്ത് സംഗനേറില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ റെയില്‍വേ അധികൃതരാണ് ശരീരം കണ്ടെത്തിയത്. ഇയാളുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സംഭവം കാമുകനാണെങ്കിലും ഇയാള്‍ ഒന്നു വിവാഹം ചെയ്തതാണ്. ഭാര്യയെ ഉപേക്ഷിച്ചശേഷമാണ് 26കാരിയായ യുവതിയുമായി അടുപ്പത്തിലായത്. ആത്മാര്‍ത്ഥമായി പ്രണയിച്ച കാമുകി തന്നെ വഞ്ചിക്കുകയും രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുന്നതുമാണ് മരിക്കാന്‍ കാരണം. ഇങ്ങനെ ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും കുറിപ്പില്‍ പറയുന്നു.
കാമുകിക്കിട്ട് പണിയും കൊടുത്താണ് ഇയാള്‍ മരിച്ചത്. പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടില്ല. ആരോപണത്തിന്റെ സത്യാവസ്ത അറിയാന്‍ പെണ്‍കുട്ടിയെ രഹസ്യമായി ചോദ്യം ചെയ്തു വരികയാണ്. സത്യനാരായണന്റെ ഫോണ്‍ രേഖകളുടെ വിശദ വിവരം ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.