പത്തനംതിട്ട :യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30 തോടെയാണ് സംഭവമുണ്ടായത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്.
രാത്രിയിൽ ഇയാൾ ഭാര്യയുടെ വീട്ടിലെത്തി വഴക്കിട്ടതിന് ശേഷം കൈയിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടർന്നതിനാൽ ഹാഷിമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു.
ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹാഷിമിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.