കൊല്ലം: ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. കൊല്ലം ചവറ പുതുക്കാട് രാജേഷ്(43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്നാം തിയതി മുതൽ കാണാതായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മടപ്പള്ളിയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേഷ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ ആയിരുന്നു.
കുട്ടികൾ അച്ഛൻ എഴുനേൽക്കുന്നില്ലെന്ന് സമീപത്തെ വീട്ടിൽ അറിയിച്ചതിനെ തുടർന്നായിരുന്നു മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. വൈകിട്ട് നാലരയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
തുടർന്ന് കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ ജനപ്രതിനിധികൾ ഇടപെട്ട് ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.