ഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്‍മാര്‍ക്കുകാരന്‍.

രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം.

കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ.

https://www.facebook.com/watch/?v=1529807660563198&t=166

Related posts

Leave a Comment