കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുകയാണ്. നിരവധി ആളുകള്‍ യാത്രയെ അനുഗമിക്കുന്നുമുണ്ട്.
എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്ന ഒരു യുവാവ് നടത്തിയ കഠിനമായ ഒരു ശപഥമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം മാത്രമേ ഇനി ചെരിപ്പിടൂ എന്നാണ് യുവാവിന്റെ ശപഥം. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള വസ്ത്രവും പതാകയും വീശിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.
പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലും നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം.
ടാറിട്ട റോഡിലെ പൊള്ളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്ക്സുമെല്ലാം ഇട്ട് നടക്കുമ്പോഴാണ് നഗ്ന പാദനായി കിലോമീറ്ററുകള്‍ താണ്ടാന്‍ ദിനേശ് ശര്‍മ തീരുമാനിച്ചിരിക്കുന്നത്.