ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ മൂന്നു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിച്ചിട്ടും യുവാവിന് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ 29കാരനാണ് ഒമിക്രോണ്‍ ബാധിതന്. ഇയാള്‍ക്ക് ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നവംബര്‍ ഒന്‍പതിന് വിമാനത്താവളത്തില്‍ വച്ചാണ് ടെസ്റ്റ് ചെയ്തത്. ശേഷം സാംപിള്‍ ജീനോം സീക്വന്‍സിങിനായി അയച്ചു.
ഇയാളുടെ പ്രൈമറി കോണ്ടാക്ടിലുള്ള രണ്ടു പേരും നെഗറ്റീവാണ്. ഒമിക്രോണ്‍ ബാധിതനെ മുന്‍കരുതലെന്നോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. 13 പേര് ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും ബിഎംസി വ്യക്തമാക്കി.