മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ നിര്‍മാതാവ് പിടിയില്‍.
ഇളമ്പള്ളുര്‍ സ്വദേശിനിയുടെ പക്കല്‍ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂര്‍ എടക്കര അറക്കാപറമ്പില്‍ വീട്ടില്‍ ജോസഫ് തോമസ് (52) ആണ് പിടിയിലായത്.
ഇയാളെ പിരപ്പന്‍കോടു നിന്നാണ് കൊട്ടാരക്കര സൈബര്‍ പോലീസ് പിടികൂടിയത്.
ടിക്കി ആപ്പിലൂടെ ആണ് സ്ത്രീ ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിര്‍മാണ ആവശ്യത്തിന് എന്നു പറഞ്ഞ് പലതവണയായി ആറു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയായിരുന്നു.
മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിന് അടക്കമുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.