പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.
ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളികാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്.
പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുവര്‍ഷമായി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ നിരവധി വീഡിയോകള്‍ കണ്ടെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.