പ്രവാസജീവിതം നയിക്കുന്നവരുടെ മുഴുവന്‍ വേദനയും വ്യക്തമാക്കുന്ന പ്രകടനം! കാഴ്ചക്കാരുടെ കണ്ണുനയിച്ച് ഒരു ടിക് ടോക് പ്രകടനം; വൈറലായി വീഡിയോ

പ്രവാസ ജീവിതത്തിന്റെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും എത്രയധികമാണെന്ന് ഒരുവിധം എല്ലാ മലയാളികള്‍ക്കും അറിവുള്ളതാണ്. കാരണം ആ വിഷമം ഏതെങ്കിലും രീതിയില്‍ അനുഭവിച്ചിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാവുകയുമില്ല. സമൂഹമാധ്യമങ്ങളുടെ രംഗപ്രവേശനത്തോടെ പല വിധത്തിലുള്ള പ്രവാസി നൊമ്പരങ്ങളും പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു പ്രവാസി ദുഖം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.

ഒരു പ്രവാസി ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചാണ് ജീവിതം കെട്ടിപ്പെടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു ടിക് ടോക് വീഡിയോയാണിത്. പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ സ്വദേശി ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദത്തിനൊപ്പമാണ് ജലാലിന്റെ പ്രകടനം. ഒരു മിനിറ്റ് മാത്രമാണ് ജലാല്‍ വീഡിയോ ചെയ്തിരിക്കുന്നതെങ്കിലും കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നതാണ് ഇത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലാണ് വീഡിയൊ.

Related posts