ചിലരുടെ ജീവിതം മാറുന്നത് ഒരൊറ്റ നിമിഷം കൊണ്ടാണ്. എട്ടു മാസങ്ങള്‍ക്കു മുമ്പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഭിക്ഷ എടുത്തും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയുമായിരുന്നു വെങ്കിട്ടരാമന്‍ ജീവിതം മുമ്പോട്ടു നീക്കിയിരുന്നത്.
എന്നാല്‍ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരന്‍ ആക്കി. ഇപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ ടി സ്റ്റോള്‍ നടത്തുകയാണ് വെങ്കിട്ടരാമന്‍ തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞത്. എന്ന് ഈ 39 കാരന്‍ പറയും.
ലോക്ഡൗണ്‍ സമയത്താണ് തമിഴ്‌നാട്ടിലെ ഈറോഡിലെ ജെകെകെഎന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറായ പി നവീന്‍ കുമാര്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നത്.
ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷ എടുക്കുകയായിരുന്നു. അപ്പോള്‍ വെങ്കിട്ടരാമന്‍ താന്‍ ഒരു മദ്യപാനി ആയിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായും വെങ്കിട്ടരാമന്‍ പറയുന്നു.
ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി വരുന്ന ഭക്ഷണവുമായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പലപ്പോഴും ജോലിക്കായി ആളുകളെ സമീപിച്ചെങ്കിലും തന്നെ എല്ലാവരും ആട്ടിയോടിക്കുമായിരുന്നു.
ഈ സമയത്താണ് നവീന്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നതും സഹായം ഒരുക്കുന്നതും. ആറുവര്‍ഷമായി ജെകെകെഎന്‍ കോളേജില്‍ അദ്ധ്യാപകനാണ് പി നവീന്‍കുമാര്‍, തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും ഭിക്ഷാടകര്‍ക്കും സഹായം ഒരുക്കുന്നത് നവീന്‍ കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്.
എന്‍ജിനീയറിംഗിനു പഠിക്കുന്ന കാലത്താണ് തെരുവില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനായി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്ന് നവീന്‍ പറയുന്നു.
.പഠിക്കുന്നതിനായി കോളേജിലേക്ക് പോകുമ്പോള്‍ പോക്കറ്റ് മണിയായി വീട്ടില്‍ നിന്നും 10 രൂപ ലഭിക്കുമായിരുന്നു. ഈ തുകയ്ക്ക് തെരുവില്‍ ഭിക്ഷ എടുക്കുന്ന ആര്‍ക്കെങ്കിലും ഭക്ഷണം വാങ്ങി നല്‍കുമായിരുന്നു
എന്റെ അച്ഛന്‍ ഭിന്നശേഷിക്കാരനാണ് അമ്മ കിടപ്പിലും. അതിനാല്‍ തന്നെ വിശപ്പിന്റെ വില എനിക്കറിയാം. നവീന്‍ പറയുന്നു ഭിക്ഷ എടുക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ചാന്‍സ് കൂടി ഒരുക്കുകയാണ് നവീന്‍ ചെയ്യുന്നത്.
തെരുവില്‍ കഴിയുന്നവരില്‍ പലര്‍ക്കും പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ അവസരമൊരുക്കി. മാനസിക വിഭ്രാന്തി ഉള്ളവരെ നവീനും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച അക്ഷയം ട്രസ്റ്റില്‍ പ്രവേശിപ്പിക്കും.
ഇതിനോടകം അയ്യായിരത്തിലധികം ഭിക്ഷാടകര്‍ക്ക് സഹായം ഒരുക്കാന്‍ നവീണിന് സാധിച്ചിട്ടുണ്ട്. ചിലര്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള സൗകര്യമൊരുക്കി.
ചിലരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓള്‍ഡേജ് ഹോമിലാക്കി. ചിലരെങ്കിലും കുടുംബത്തോടൊപ്പം മടക്കി അയയ്ക്കാനും നവീണിന് സാധിച്ചു.