ഇ​ത് ചോ​ദി​ച്ച് വാ​ങ്ങി​യ​ത്… അ​തി​രു​ക​ട​ന്ന വാ​ത്സ​ല്യം മൂ​ക്കും കൊ​ണ്ട് പോ​യേ​നെ; ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞി​ന് ഉ​മ്മ ന​ൽ​കി​യ യു​വാ​വി​ന് കി​ട്ടി​യ​ത് മു​ട്ട​ൻ​പ​ണി

സാ​ഹ​സി​ക​ത ന​ല്ല​താ​ണ്. എ​ന്നാ​ൽ സ്വ​ന്തം ജീ​വ​ൻ വ​ച്ച് സാ​ഹ​സി​ക​ത ചെ​യ്യു​ന്ന​ത് മ​ണ്ഡ​ത്ത​ര​മാ​ണ്. എ​പ്പോ​ഴും അ​വ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ച് മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടു​മ്പോ​ൾ ന​ല്ല ശ്ര​ദ്ധ വേ​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്ക് കി​ട്ടാ​നും വൈ​റ​ലാ​കാ​നു​മു​ള്ള ഏ​റ്റ​വും നല്ല എ​ളു​പ്പ​വ​ഴി​യാ​ണ് മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം വീ​ഡി​യോ ചെ​യ്യു​ക എ​ന്ന​ത്.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ചെ​യ്ത് പ​ണി വാ​ങ്ങി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. മൃ​ഗ​ങ്ങ​ളെ വ​ച്ച് വീ​ഡി​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണ് ഇത്. ക​ണ്ടാ​ൽ അ​ത്ര അ​പ​ക​ട​കാ​രി​യ​ല്ല​ന്ന് തോ​ന്നു​ന്ന ഒ​രു ചെ​റി​യ ചീ​ങ്ക​ണ്ണി​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ചീ​ങ്ക​ണ്ണി​യെ യു​വാ​വ് വാ​ത്സ​ല്യ​ത്തോ​ടെ ത​ലോ​ലി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ വ​ള​രെ പെ​ട്ട​ന്നാ​ണ് ക​ഥ​മാ​റി​യ​ത്. ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞി​നെ ഉ​മ്മ​വ​യ്ക്കാ​ൻ ശ്ര​മി​ച്ച് യു​വാ​വ് അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ ചീ​ങ്ക​ണ്ണി ഇ​യാ​ളു​ടെ മൂ​ക്കി​ൽ ക​ടി​ച്ചു. ക​ടി​ച്ചെ​ന്ന് മാ​ത്ര​മ​ല്ല പി​ടി​വി​ടാ​നും ചീ​ങ്ക​ണ്ണി ത​യാ​റാ​യി​ല്ല​ന്ന​താ​ണ് സ​ത്യം.

വ​ള​രെ പാ​ടു​പെ​ട്ടാ​ണ് യു​വാ​വ് ചീ​ങ്ക​ണ്ണി​യു​ടെ പി​ടി​വി​ടു​വി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​നെ മാ​റ്റി പി​ടി​ച്ചു. യു​വാ​വി​ന്‍റെ പ​രി​ക്ക് പ​റ്റി​യ മൂ​ക്കി​ന്‍റെ അ​വ​സ്ഥ​യും വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്. ഇ​നി എ​ന്താ​യാ​ലും ഇ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സി​ക​ത​യ്ക്ക് യു​വാ​വ് ത​യാ​റാ​കി​ല്ല.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment