എന്നും വെട്ടിവിഴുങ്ങിയിരുന്നത് പാമ്പിനെയും ഒച്ചിനെയും ! കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസ്സവും ബുദ്ധിമുട്ടും പതിവായതോടെ ഡോക്ടറെ കാണാനെത്തി; യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആ കാഴ്ച കണ്ട് ഞെട്ടി…

കടല്‍വിഭവങ്ങള്‍ക്കും പാമ്പിന്റെയും പട്ടിയുടെയും ഒക്കെ ഇറച്ചിയ്ക്കും പേരു കേട്ടതാണ് ചൈനീസ് മാര്‍ക്കറ്റുകള്‍.

അടുത്തിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്‍വിഭവങ്ങളുടെ വിപണനം നിര്‍ത്തിവെച്ചിരുന്നു.

ഇത്തരം വിഭവങ്ങള്‍ സ്ഥിരമായി കഴിച്ചിരുന്ന ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാസങ്ങളായി ശ്വാസതടസ്സം അലട്ടിയതിനെത്തുടര്‍ന്നാണ് കിഴക്കന്‍ ചൈനയിലുള്ള വാങ് ഡോക്ടറെ കാണാനെത്തിയത്.

സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്.

എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി.

തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള നിരവധി വിരകളെ സ്‌കാനിങ്ങിലൂടെ കണ്ടപ്പോഴാണ് വാങ്ങിന്റെ കണ്ണുതള്ളിയത്.

സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങ്ങിനും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്‍വിഭവങ്ങളാണ്. സ്ഥിരമായി ജീവനുള്ള ഒച്ചുകളെയും പാമ്പുകളെയും കഴിച്ചിരുന്നയാളായിരുന്നു വാങ്ങ്.


ഇയാളുടെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടതോടെ തന്നെ ഇയാളുടെ ഭക്ഷണരീതികളെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞിരുന്നു.

ഒച്ചുകളും ക്രേഫിഷുകളുമാണ് തന്റെ പതിവ് ഭക്ഷണമെന്നായിരുന്നു വാങ്ങിന്റെ മറുപടി. മാത്രമല്ല, പാമ്പിന്റെ പിത്താശയവും ഇയാള്‍ കഴിച്ചിരുന്നു.

മതിയായ രീതിയില്‍ വേവിക്കാതെയാണ് ഇതെല്ലാം വാങ്ങ് അകത്താക്കിയിരുന്നത്. ഇത്തരത്തിലുള്ള വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന വിരകളുടെ മുട്ടകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

എന്തായാലും ഇത്തരം ഭക്ഷണങ്ങളോട് പ്രിയമുള്ളവര്‍ക്കെല്ലാം ഒരു പാഠമായിരിക്കുകയാണ് ഈ സംഭവം.

Related posts

Leave a Comment