ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്കു വിശ്വസിച്ച് അയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടി മാനഭംഗത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രണയം നടിച്ച് പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. പത്തനംതിട്ട താഴെവെട്ടിപ്പുറത്ത് അരുണ്‍(22) ആണ് പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി പറഞ്ഞു മയക്കി വീട്ടിലെത്തിച്ച ശേഷം ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അരുണിനെ അറസ്റ്റു ചെയ്യുകയായിരുന്നു.