ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ മറ്റൊരാളുടെ കൂടെ കൂടി;17കാരിയായ മൂത്തമകളോട് കാമുകന് വഴങ്ങണമെന്നും അയാളെ കല്യാണം കഴിക്കണമെന്നും അമ്മ; ഒടുവില്‍ രക്ഷകനായി അവതരിച്ചത് മകളുടെ കാമുകന്‍;എന്നാല്‍ യഥാര്‍ഥ പ്രശ്‌നം തുടങ്ങിയത് അവിടെ നിന്ന്


നെയ്യാറ്റിന്‍കര: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് മുപ്പത്തിയേഴുകാരി യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കാമുകന്‍ നിത്യസന്ദര്‍ശകനായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്നീട് കാമുകന്റെ കണ്ണു പതിഞ്ഞതാവാട്ടെ യുവതിയുടെ പതിനേഴുകാരിയായ മകളിലും. ഒടുവില്‍ ഇക്കാര്യം ഇയാള്‍ യുവതിയോട് പറഞ്ഞു. ഇതോടെ കാമുകന് വഴങ്ങണമെന്നും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്നും അമ്മ മകളോട് ആവശ്യപ്പെട്ടു.

അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കാമുകനായ ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) പെണ്‍കുട്ടി വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.

അവിടെ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

Related posts