ലഹരി മിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ വലയിലാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നു യുവാവിനെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്പിച്ചു.
കെഎസ്ആര്‍ടിസി കവലയില്‍ വിദ്യാര്‍ഥിനിക്കു മിഠായി നല്കാന് കാത്തു നില്‍ക്കുമ്പോഴാണ് യുവാവിനെ പിടികൂടിയത്.
എന്നാല്‍ വിദ്യാര്‍ഥിനിയോട് ഇഷ്ടം തോന്നിയതു കൊണ്ടു മാത്രമാണ് മിഠായി നല്‍കിയതെന്നും ഇതില്‍ ലഹരിയൊന്നും ഇല്ലെന്നും യുവാവ് വ്യക്തമാക്കി.
പ്രാഥമിക പരിശോധനയില്‍ മിഠായിയില്‍ ലഹരി ഇല്ലെന്നു വ്യക്തമായതോടെ യുവാവിനെതിരെ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
സ്കൂളുകളിലും മറ്റും ലഹരി വസ്തുക്കളെ കുറിച്ചും അതു കൈമാറുന്നവരെ കുറിച്ചുമുള്ള ക്ലാസുകള്‍ കേട്ടിരുന്ന വിദ്യാര്‍ഥിനിക്കു സംശയം തോന്നിയതു കൊണ്ടാണ് സ്കൂളില്‍ നിന്നു വീട്ടിലെത്തിയപ്പോള്‍ മിഠായി മാതാപിതാക്കളെ ഏല്പിച്ചത്.
ഇതേ തുടര്‍ന്നു അടുത്ത ദിവസം വിദ്യാര്‍ഥിനിയ്ക്കൊപ്പം മാതാപിതാക്കളും സ്കൂളിലേക്ക് പോയി. തലേന്നു മിഠായി നല്കിയ സ്ഥലത്ത് യുവാവ് മറ്റൊരു മിഠായിയുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയ്ക്ക് മിഠായി നല്കിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നു.