കാമുകിയെ കാണാൻ ഫ്ളാറ്റിലെത്തിയ യുവാവ് വീട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ ബാൽക്കണിയിലൂടെ തുണികെട്ടി തൂങ്ങി ഇറങ്ങി.
ഇതിനിടെ കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് പൊതിരേ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @Enezator ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 4.7 മില്ല്യൺ ആളുകളാണ് കണ്ടത്.
വീഡിയോയിൽ കാമുകൻ ബാൽക്കണിയിലൂടെ തൂങ്ങിയിറങ്ങുന്നത് കാണാം. മറ്റൊരാൾ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അതിനിടെ കാമുകി ഇടയ്ക്ക് വന്ന് കാമുകൻ രക്ഷപ്പെട്ടോ എന്നു നോക്കുന്നുമുണ്ട്.
തുണിയിൽ തൂങ്ങി അടുത്ത നിലയിലെത്തിയപ്പോഴാണു കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് തല്ലുന്നത്.
അടിവസ്ത്രം മാത്രമാണ് കാമുകൻ ധരിച്ചിരിക്കുന്നത്.
തല്ല് കുറെ കൊണ്ടെങ്കിലും ഒടുവിൽ യുവാവ് സുരക്ഷിതമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ഹൈദരബാദിൽ കാമുകിക്ക് പാതിരാത്രി പിസയുമായി എത്തിയ 20 കാരൻ മൂന്നാം നിലയിൽനിന്നു വീണ് കഴിഞ്ഞദിവസം മരിച്ചിരുന്നു.