രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതിന്റെ ഗൗരവം മനസ്സിലാക്കാതെ ചുമ്മാ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍കൊണ്ട് തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗണില്‍ വാഹനം തടഞ്ഞപ്പോള്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാന്‍ പോകുന്നു, ചിലവിനുള്ള പണം നല്‍കണം എന്ന് കള്ളം പറഞ്ഞ യുവാവിന് ഒടുവില്‍ പണികിട്ടി. തിരുവനന്തപുരത്തായിരുന്നു സംഭവം.
ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനവുമായി ഇയാള്‍ എത്തിയത്. യാത്ര തുടരാം എന്നാല്‍ ഹെല്‍മറ്റില്ലാത്തതിന് പിഴയടക്കാന്‍ പറഞ്ഞപ്പോഴാണ് താന്‍ പെട്ടു എന്ന് യുവാവിന് മനസ്സിലായത്.
ഉടനെ കരച്ചിലായി , പിഴയടയ്ക്കാന്‍ കൈയ്യില്‍ പണമില്ല…ആകെയുള്ളത് 30 രൂപ. ഒടുവില്‍ സുഹൃത്തിന്റെ കൈയില്‍ നിന്ന് പണംകടം വാങ്ങി പിഴയൊടുക്കി മടങ്ങേണ്ടി വന്നു.
ഇങ്ങനെ നിരവധി ആളുകളാണ് കഴിഞ്ഞ ഏതാനും ദിവസമായി പുറത്തിറങ്ങി കറങ്ങുന്നത്. കേരളത്തില്‍ അനുദിനം കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആളുകളുടെ ഇത്തരം മനോഭാവം വലിയ തലവേദനയാണ് പോലീസിന് സൃഷ്ടിക്കുന്നത്.