A മുതൽ Z വരെയുള്ള 26 അക്ഷരങ്ങൾ എത്ര സമയം കൊണ്ട് ടൈപ്പ് ചെയ്യാൻ കഴിയും? അതും കൈകൊണ്ടല്ല, മൂക്ക് ഉപയോഗിച്ച്? വെറും 25.66 സെക്കൻഡിൽ ടൈപ്പ് ചെയ്ത് റിക്കാർഡ് നേടിയിരിക്കുകയാണ് വിനോദ് കുമാർ ചൗധരി എന്ന യുവാവ്.
2023-ൽ സൃഷ്ടിച്ച തന്റെ മുൻ റിക്കാർഡ് 26.73 സെക്കൻഡും 27.80 സെക്കൻഡും ആയിരുന്നു. ടൈപ്പിംഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വിനോദ്, 5.36 സെക്കൻഡ് കൊണ്ട് അക്ഷരമാല പിന്നിലേക്ക് ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം (ഒറ്റകൈ), 6.78 സെക്കൻഡ് കൊണ്ട് കൈകൊണ്ട് അക്ഷരമാല ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം തുടങ്ങിയ റിക്കാർഡുകളും നേടിയിട്ടുണ്ട്.
ഗിന്നസ് വേൾഡ് റിക്കാർഡ്സ് എക്സിൽ വിനോദിന്റെ റിക്കാർഡ് നേട്ടത്തിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വിനോദിന് ടൈപ്പിംഗിൽ അഭിരുചി വളർത്തിയെടുക്കാൻ അയാളുടെ ജോലി തന്നെ സഹായികമായി. ‘എൻ്റെ തൊഴിൽ ടൈപ്പിംഗ് ആണ്, അതിനാലാണ് അതിൽ ഒരു റെക്കോർഡ് ഉണ്ടാക്കാൻ ഞാൻ ചിന്തിച്ചത്’ എന്നാണ് ഗിന്നസ് വേൾഡ് റിക്കാർഡ്സിനോട് വിനോദ് പറഞ്ഞത്.
തന്റെ വേഗത മെച്ചപ്പെടുത്താൻ താൻ സ്ഥിരമായി പരിശീലിച്ചതായും വിനോദ് വെളിപ്പെടുത്തി. ചിലപ്പോൾ നോസ് ടൈപ്പിംഗ് പരിശീലിക്കുമ്പോൾ തലകറക്കം അനുഭവപ്പെട്ടിരുന്നെന്നും, വേഗത മെച്ചപ്പെടുത്താൻ താൻ സ്ഥിരമായി പരിശീലിച്ചിരുന്നെന്നും വിനോദ് പറഞ്ഞു. ‘എന്നെപ്പോലെ ഒരു സാധാരണ വ്യക്തിക്ക് പോലും ഗിന്നസ് വേൾഡ് റിക്കാർഡ് ഉടമയാകാൻ കഴിയും’ എന്നാണ് വിനോദ് പറയുന്നത്.
How quickly could you type the alphabet with your nose (with spaces)? India's Vinod Kumar Chaudhary did it in 26.73 seconds ⌨️👃 pic.twitter.com/IBt7vghVai
— Guinness World Records (@GWR) May 30, 2024