24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശി​ച്ച​ത് 150 ഫാ​സ്റ്റ് ഫു​ഡ് ഔ​ട്ട്ലെ​റ്റു​ക​ൾ; ലോ​ക റി​ക്കാ​ർ​ഡ് നേ​ടി യു​വാ​വ്

ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത് അ​തി​ൽ പ്ര​ശ​സ്തി നേ​ടു​ക എ​ന്ന​ത് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു റി​ക്കാ​ർ​ഡ് ത​ന്നെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും ഫു​ഡ് ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ബ്ര​യാ​ൻ ന്വാ​ന എ​ന്ന 22 കാ​ര​ൻ.

ഏ​റ്റ​വും കൂ​ടു​ത​ൽ ഫു​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് ബ്ര​യാ​ൻ ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യെ​ടു​ത്ത​ത്. 150 ഫാ​സ്റ്റ് ഫു​ഡ് ഔ​ട്ട്ലെ​റ്റു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 100 റെ​സ്റ്റോ​റ​ന്‍റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​മേ​രി​ക്ക​ൻ യൂ​ട്യൂ​ബ​ർ എ​യ​ർ​റാ​ക്ക് നേ​ടി​യെ​ടു​ത്ത റി​ക്കാ​ർ​ഡാ​ണ് ന്വാ​ന ഇ​പ്പോ​ൾ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്.

റി​ക്കാ​ർ​ഡി​നു വേ​ണ്ടി ഓ​രോ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നും മി​നി​മം ഒ​രു ഇ​നം ഭ​ക്ഷ​ണ​മോ പാ​നീ​യ​മോ യു​വാ​വ് ക​ഴി​ച്ചി​ട്ടു​ണ്ട്. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കി​ട്ട ചി​ത്ര​ത്തി​ൽ ന്വാ​ന വി​വിധ ഭ​ക്ഷ​ണ​ങ്ങ​ൾ വി​വി​ധ ഫാ​സ്റ്റ് ഫു​ഡ് റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ നി​ന്ന് ആ​സ്വ​ദി​ക്കു​ന്ന​ത് കാ​ണാം.

പോസ്റ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment