ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ സന്ദർശിച്ച് അസാധാരണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ഈജിപ്ഷ്യൻ സ്വദേശി.
45 കാരനായ മാഗ്ഡി ഈസ തന്റെ യാത്ര 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. പൊതുഗതാഗതം മാത്രം ഉപയോഗിച്ച് അദ്ദേഹം ഗിന്നസ് വേൾഡ് റിക്കാർഡ് നേടി.
ചൈനയിലെ വൻമതിലിൽ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. തുടർന്ന് താജ്മഹൽ, ജോർദാനിലെ പുരാതന നഗരമായ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, പെറുവിലെ മച്ചു പിച്ചു എന്നിവ സന്ദർശിച്ച് ഒടുവിൽ മെക്സിക്കോയിലെ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സയിൽ യാത്ര പൂർത്തിയാക്കി.
ഈ നേട്ടം കൈവരിക്കുവാൻ തനിക്ക് ഏകദേശം ഒന്നര വർഷത്തെ തയ്യാറെടുപ്പ് വേണ്ടി വന്നു എന്നാണ് അയാൾ പറഞ്ഞത്. ‘എനിക്ക് ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, സബ്വേകൾ, ഗതാഗത കേന്ദ്രങ്ങൾക്കും അത്ഭുതങ്ങൾക്കുമിടയിൽ നടത്തം എന്നിവയുടെ സങ്കീർണ്ണമായ ഒരു വെബ് നാവിഗേറ്റ് ചെയ്യേണ്ടിവന്നു’ അദ്ദേഹം വിശദീകരിച്ചു.