തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുംപാടി നടന്നു നീങ്ങുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് വീഡിയോ പകര്‍ത്തിയത്. കാറില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഹെയ്ലി സിഗ്നല്‍ കാത്തുകിടക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ കണ്ടത്.
തോളില്‍ തത്തയെയും കയ്യില്‍ പെരുമ്പാമ്പിനെയും പിടിച്ച് ഡാന്‍സും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്. അപ്രതീക്ഷിത കാഴ്ച കണ്ട ഹെയ്ലി ഉടന്‍തന്നെ ദൃശ്യം പകര്‍ത്തി.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ വൈറലാവുകയായിരുന്നു. ആരാണ് ആ യുവാവ് എന്നു കണ്ടെത്താനുള്ള യത്നത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.