കാ​ണാ​താ​യി​ട്ട് 26 വ​ര്‍​ഷം; ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യ​ത് അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍!

അ​ള്‍​ജി​യേ​ഴ്‌​സ്: ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കാ​ണാ​താ​യ യു​വാ​വി​നെ 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഏ​താ​നും മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. അ​ള്‍​ജീ​രി​യ​യി​ലെ ജെ​ല്‍​ഫാ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

അ​ള്‍​ജീ​രി​യ​ന്‍ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടെ, 1998ല്‍ ​ബി. ഒ​മ​ര്‍ എ​ന്ന പ​ത്തൊ​മ്പ​തു​കാ​ര​നെ കാ​ണാ​താ​യി​രു​ന്നു. യു​ദ്ധം നി​മി​ത്തം ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ടു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്ത​താ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ക​രു​തി​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം അ​ന​ന്ത​ര​വ​കാ​ശ​ത്ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ത്തി​ല്‍ ഒ​മ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഈ ​കാ​ണാ​താ​ക​ലി​നെ​ക്കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ല്‍​ജീ​രി​യ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഒ​മ​റി​നെ വെ​റും 200 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നും ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

61 കാ​ര​നാ​യ പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​ത്ര​യും വ​ര്‍​ഷം പ്ര​തി ഒ​മ​റി​നെ എ​ങ്ങ​നെ ഒ​ളി​പ്പി​ച്ചു എ​ന്ന​തി​ലെ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ പ്ര​തി ഒ​മ​റി​ന്‍റെ സം​സാ​ര​ശേ​ഷി ഇ​ല്ലാ​താ​ക്കി എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

ഇ​ര​യ്ക്ക് വൈ​ദ്യ​ശാ​സ്ത്ര​പ​ര​വും മാ​ന​സി​ക​വു​മാ​യ പ​രി​ച​ര​ണം ന​ല്‍​കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment