വിവാഹാഭ്യര്‍ഥന ഇന്നു കൗമാരക്കാരുടെ ഇടയില്‍ സര്‍വസാധാരണമാണ്. താന്‍ സ്‌നേഹിക്കുന്ന വ്യക്തിയെ തന്റെ ഇഷ്ടം അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരം സാഹചര്യങ്ങളില്‍ ഇതിനെതിരേ നിരവധി എതിര്‍പ്പുകള്‍ പലഭാഗങ്ങളില്‍നിന്നും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ പോലീസ് കേസുവരെ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ പോലീസ് വിവാഹാഭ്യര്‍ഥനയ്ക്ക് ചുക്കാന്‍ പിടിച്ചാലോ? അമേരിക്കയിലെ അലബാമയിലാണ് വിചിത്രമായ ഈ സംഭവമുണ്ടായത്.
മുപ്പത്തൊന്നുകാരനായ ഡൈവോണ്‍ മാക് ഫെഴ്‌സണ്‍ തന്റെ കാമുകി ഷാവ്‌ന ബ്ലാക്ക്മാനോട് വിവാഹാഭ്യര്‍ഥന നടത്താനാണ് പോലീസിന്റെ സഹായം തേടിയത്. ഇതേത്തുടര്‍ന്ന് ഇവരിരുവരെയും സുഹൃത്തുക്കളെയും പോലീസ് വളയുകയും ഡൈവോണിനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് ഡൈവോണ്‍ പോക്കറ്റില്‍നിന്ന് മോതിരം പുറത്തെടുത്ത് ഷാവ്‌നയോട് വിവാഹാഭ്യര്‍ഥന നടത്തി. പേടിച്ചു വിറച്ചുനിന്ന ഷാവ്‌ന, ഡൈവോണിനെ വെടിവയ്ക്കരുതെന്ന് പോലീസിനോടുപറയുന്ന വീഡിയോയും മറ്റുമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. സഹായം അഭ്യര്‍ഥിച്ച് ഡൈവോണ്‍ തങ്ങളെ സമീപിച്ചിരുന്നെന്നും അസിസ്റ്റന്റ് പോലീസ് ചീഫ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിവാഹാ ഭ്യര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നെന്നും പോലീസുകാര്‍ പറഞ്ഞു.