കോഴിക്കോട്: സ്വകാര്യബസില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിക്കു നേരേ മുമ്പും പീഡനമുണ്ടായെന്നു വിവരം.
യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ ചേവായൂര്‍ സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
പരാതികളിലെല്ലാം പ്രതികളെ പിടികൂടിയിരുന്നു. ഒരു വര്‍ഷം മുമ്പ് താമരശേരിയിലെത്തിയ യുവതിയെ പോലീസുകാര്‍ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം നടന്നത് ക്രൂരമായ പീഡനമാണെന്നാണ് പോലീസ് പറയുന്നത്.
പ്രതികള്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിക്കുന്നതിനും മറ്റു മാനസിക പ്രശ്നങ്ങളുണ്ടാവാതിരിക്കാനും യുവതിയെ കൗണ്‍സിലിംഗിനു വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതക കേസിലുള്‍പ്പെടെ ബന്ധമുള്ള പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) ആണ് ഒളിവിലുള്ളത്.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരാണ് ഇന്നലെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായ യുവതിയുടെ അമ്മ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
മുണ്ടിക്കല്‍താഴം-സിഡബ്ല്യുആര്‍ഡിഎം റോഡിനു സമീപം നിര്‍ത്തിയിട്ട ബസില്‍ പീഡിപ്പിച്ചതായാണ് പരാതി. അന്വേഷണത്തില്‍ യുവാക്കള്‍ യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം പോലീസിനു ലഭിച്ചിരുന്നു.
ദൃശ്യങ്ങളില്‍നിന്ന് ഗോപീഷിനെ തിരിച്ചറിയുകയും പിടികൂടി ചോദ്യം ചെയ്തതോടെ മറ്റു രണ്ടുപേരുടെ പങ്കുകൂടി വ്യക്തമാവുകയുമായിരുന്നു. ഗോപീഷ് ബസ് തൊഴിലാളിയാണ്.