കോഴഞ്ചേരി: പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി.
കുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന് പറയുന്ന ടിപ്പർ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി വിധിൻ പീഡിപ്പിച്ചതായാണ് പരാതി.
വിധിനും സുഹൃത്തുംകൂടി കുട്ടിയെ വീട്ടിൽ നിന്നും കഴിഞ്ഞ 28ന് ഉച്ചയോടെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയുംവിവിധ സ്ഥലങ്ങളിലെത്തിച്ച്്് പീഡിപ്പിച്ചെന്നുമാണ് പരാതി.
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാനഛൻ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ചെങ്ങന്നൂരിൽ നിന്നും ഓട്ടോറിക്ഷയിൽ ആറന്മുളയിലേക്ക് കുട്ടിയെ എത്തിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് മെംബർ ദീപ അറിയിച്ചതിനെതുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡന കഥ പുറത്തു വന്നത്.
അമ്മയുടെ ഒത്താശയോടുകൂടിയാണ് തന്നെ ഐക്കര ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയതെന്നും രണ്ട് ബസ് മാറി മറ്റ് സ്ഥലത്ത് കൊണ്ടുപോയി പാർപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞതിനെ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.