കൊല്ലം: കോഴ്സിന് ചേർന്ന ശേഷം പഠനം മതിയാക്കുന്ന വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ തടഞ്ഞുവയ്ക്കുന്ന കോളേജ് മാനേജ്മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടു.
അടൂർ കൈതപ്പറന്പ് കെവിവിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2015-18 വർഷം എംസിഎ കോഴ്സിന് ചേർന്ന ശേഷം പഠനം മതിയാക്കിയ വിദ്യാർഥിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്.
ഉപരിപഠനത്തിനും മറ്റും ഹാജരാക്കേണ്ട സർട്ടിഫിക്കേറ്റുകൾ തടഞ്ഞുവയ്ക്കുന്നത് വഴിയുണ്ട ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കോളേജ് അധികൃതർ ഉത്തരവാദികളായിരിക്കുമെന്ന് കമ്മീഷൻ ചൂണ്ട ികാണിച്ചു. തടഞ്ഞുവച്ച സർട്ടിഫിക്കേറ്റുകൾ വിദ്യാർഥിനി, കൊട്ടാരക്കര തേക്കുംപുറം പുത്തൂരിൽ രഞ്ജിത ആർ.എസിന് അടിയന്തിരമായി മടക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയ പരാതിക്കാരി തുടർപഠനത്തിന് ഫീസ് അടയ്ക്കാതെയാണ് പഠനം നിർത്തിയതെന്ന് കോളേജ് അധികൃതർ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. എന്നാൽ മാനേജ്മെന്റ് ക്വാട്ടയിലുള്ള തന്റെ ഒഴിവിൽ വേറെ പ്രവേശനം നടത്തിയിട്ടുണ്ടെ ന്ന് പരാതിക്കാരിയും വാദിച്ചു.
പ്രവേശന സമയത്തെ വ്യവസ്ഥകൾ പ്രകാരമുള്ള ഫീസ് ഈടാക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റുകൾക്ക് അവകാശമുണ്ടെ ന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
എന്നാൽ സ്വന്തം പ്രയത്നത്താൽ വിദ്യാർഥികൾ കരസ്ഥമാക്കിയ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ തടഞ്ഞുവയ്ക്കാൻ കോളേജുകൾക്ക് നിയമപരമായി അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇഷ്ടാനുസരണം നിയമം നടപ്പിലാക്കുന്നത് ശരിയല്ല. മാനേജ്മെന്റുകൾ ഉചിതമായ ഫോറങ്ങളെ സമീപിക്കുകയോ വിദ്യാർഥികളുമായി ധാരണയാവുകയോ ചെയ്യാവുന്നതാണെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു.