കൊട്ടാരക്കര: വെള്ളപ്പൊക്കത്തിനുശേഷം കല്ലടയാറ്റിൽ നിന്നുള്ള അനധികൃത മണൽകടത്ത് വ്യാപകമായി .രാത്രിയിലാണ് മലൂറ്റും കടത്തും നടന്നു വരുന്നത്. കല്ലടയാറിൽ ജലനിരപ്പുയരുകയും കരകവിഞ്ഞൊഴുകുകയും ചെയ്ത സമയത്ത് ആറ്റിൽ വലിയ തോതിൽ മണൽ ശേഖരം അടിഞ്ഞുകൂടുകയുണ്ടായി.
വർഷങ്ങളായി നടന്നു വന്നിരുന്ന മണലൂറ്റു നിമിത്തംആറ്റിലെ മണൽസമ്പത്ത് നഷ്ടമായിരുന്നു. ഇപ്പോഴത്തെ വെള്ളപ്പൊക്കത്തോടെയാണ് ഇതിനു പരിഹാരമായത്.ഈ മണൽസമ്പത്താണ് വീണ്ടുംകൊള്ളയടിച്ചു തുടങ്ങിയിട്ടുള്ളത്. കുന്നത്തൂർ, താഴം ,കരിമ്പിൻ പുഴ, ആറ്റുവാശ്ശേരി എന്നിവിടങ്ങളിൽമണലൂറ്റു നടന്നു വരുന്നു.
ആറിന്റെമറുകരയിൽ നിന്നും വള്ളങ്ങളിൽ ഇക്കരെയെത്തിയാണ് രാത്രി കാലങ്ങളിൽ മണൽ വാരുന്നത്. ഇത് മറുകരയിലെത്തിച്ച് ആറ്റുതീരങ്ങളിൽ സംഭരിച്ചു സൂക്ഷിച്ചാണ് വിൽപന നടത്തി വരുന്നത്. ആറ്റിനക്കരെയുള്ള കടമ്പനാട് ,ഏനാദിമംഗലം പഞ്ചായത്തുകളിലാണ് മണൽ സംഭരണകേന്ദ്രങ്ങൾ.
പോലീ സും റവന്യു അധികൃതരും ഇത്കണ്ടില്ലെന്നു നടിക്കുകയാണ്.കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നത് നിയമപരായി നിരോധിച്ചിട്ടുള്ളതാണ്. അനിയന്ത്രിതമായ മണലൂറ്റു മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ നിരോധനം നിലവിൽ വന്നത്. ഇതുലംഘിച്ചുകൊണ്ടാണ് ഇപ്പോഴത്തെ മ ണലൂറ്റും കടത്തും.