പുതുക്കാട് : മണലി പുഴയിലെ എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ വെള്ളം സംഭരിച്ചതോടെ കല്ലൂർ പാടംവഴി പ്രദേശത്ത് വ്യാപക കൃഷിനാശം.പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്ന് കൃഷിയിടങ്ങളിലേക്ക് കടന്നതാണ് കൃഷി നശിക്കാൻ കാരണമായത്.
പുഴയോരങ്ങളിൽ കൃഷി ചെയ്ത നൂറ്കണക്കിന് നേന്ത്രവാഴകളും പച്ചക്കറി കൃഷിയും വെള്ളത്തിനടിയിലായി.ഭൂരിഭാഗം വാഴത്തോട്ടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.അളഗപ്പനഗർ അറയ്ക്കൽ ഗോവിന്ദന്റെ വാഴത്തോട്ടം മൂന്നുദിവസമായി വെള്ളക്കെട്ടിലാണ്.ആയിരത്തോളം വാഴകളാണ് തോട്ടത്തിലുള്ളത്.
ദിവസങ്ങളോളം തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ തണ്ട ുചീയൽ വരാനുള്ള സാധ്യതയേറെയാണ്.സമീപത്തെ കർഷകരുടെ പച്ചക്കറി കൃഷികളും വെള്ളത്തിൽ നശിച്ച അവസ്ഥയിലാണ്.ഓടൻചിറയിൽ രണ്ടരയടി താഴ്ത്തി വെള്ളം സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സാധാരണ സംഭരിക്കുന്നതിനേക്കാൾ ഉയരത്തിൽ ഇത്തവണ വെള്ളം സംഭരിച്ചതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു.