മലപ്പുറം: മണൽ മാഫിയയിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ടു മണൽ സ്ക്വാഡിലെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം അറിയിച്ചു. സംഭവത്തെക്കുറിച്ചു ഇന്നു രാവിലെയാണ് വിവരം ലഭ്യമായത്. വിഷയം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്പി സുരേഷ് ബാബുവിനോടു ആവശ്യപ്പെട്ടതായി എസ്പി അറിയിച്ചു.
നിലന്പൂരിനടുത്തു മന്പാട് ഇന്നലെ വൈകുന്നേരമാണ് സംഭവം. പോലീസ് വാഹനത്തെ ഇടിച്ചിട്ടും കേസെടുത്തിട്ടില്ല. പകരമായി ലോറി ഉടമയിൽ നിന്നു കേസൊതുക്കിയതിനു അരലക്ഷം രൂപ കൈക്കൂലി വാങ്ങിയാണെന്നും വ്യക്തമായിട്ടുണ്ട്. സംഭവവവുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് മേധാവിയുടെ മണൽ സ്ക്വാഡിലെ മുഴുവൻ പേരെയും പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണ്.